News Crime

കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് തുടങ്ങി. അതിക്രമം നടന്ന ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തും പ്രതി രാജന്റെ വീട്ടിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷ് പറഞ്ഞു.