News Crime

എഎസ്‌ഐയെ വെടിവെച്ചതിനുശേഷം ആക്രമികള്‍ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. വെടിവയ്പിനുശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലപാതകത്തില്‍ നക്‌സലുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങി. നാല് നക്‌സലുകള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ടായിരുന്നു.