News Crime

കളിയിക്കാവിളയില്‍ പോലീസുകാരന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കളിയിക്കാവിളയിലെ പോലീസുകാരന്റെ കൊലപാതകത്തില്‍ തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. സംഘടനയില്‍പ്പെട്ടവരാണോ കൊലയ്ക്കുപിന്നില്‍ എന്നാണ് പരിശോധിക്കുന്നത്. പ്രതികള്‍ എന്നു കരുതുന്ന രണ്ട് പേര്‍ക്കായി കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.