News Crime

കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകം; പ്രതികള്‍ കേരളത്തില്‍ എത്തിയതിന് തെളിവായി ദൃശ്യങ്ങള്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ പോലീസുകാരന്റെ കൊലപാതകത്തില്‍ പ്രതികള്‍ കേരളത്തില്‍ എത്തിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍. കൊലപാതകത്തിനു മുമ്പ് സംഘം നെയ്യാറ്റിന്‍കര നഗരത്തില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെക്കൂടി തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു.