News Crime

കളിയിക്കാവിള കൊലപാതകം: പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

തിരുവനന്തപുരം: കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്പാനൂരില്‍ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് തെളിവെടുപ്പ് തുടരുകയാണ്.