News Crime

കുട്ടിയുടെ കൊലപാതകം: അമ്മ ശരണ്യയുമായി കടപ്പുറത്തും വീട്ടിലുമെത്തിച്ച് തെളിവെടുത്തു

കണ്ണൂര്‍: ഒരു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തും വീട്ടിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ശരണ്യയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കിയേക്കും. കൊലനടത്തിയത് ശരണ്യ തനിച്ചാണെന്നും ഭര്‍ത്താവിനും കാമുകനും കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ണൂര്‍ സിറ്റി സി.ഐ പി.ആര്‍ സതീഷ് പറഞ്ഞു.