News Crime

കരമനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസ്: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ ഒളിവിലുള്ള എട്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു. അനന്ദുവിനെ തട്ടികൊണ്ട് പോയെന്ന പരാതിയില്‍ പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു.