News Crime

സ്വര്‍ണകള്ളക്കടത്തുക്കാരുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരിപ്പൂര്‍ പോലീസ്

മലപ്പുറം: സ്വര്‍ണകള്ളക്കടത്തുക്കാരുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരിപ്പൂര്‍ പോലീസ്. ദുബായില്‍ നിന്ന് കടത്തുന്നതിനിടെ നഷ്ടമായ സ്വര്‍ണം വീണ്ടെടുക്കാന്‍ കാരിയറായ യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കള്ളക്കടത്ത് സംഘം ചോദ്യം ചെയ്തു. ഇതിനായി കടത്ത് സംഘം പോലീസിന് വന്‍തുക വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. അതെസമയം, നടന്നത് മധ്യസ്ഥ ശ്രമമാണെന്നാണ് പോലീസിന്റെ വാദം.