News Crime

കരുവാറ്റ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കണ്ടെത്തി

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച മുഖ്യപ്രതി ആല്‍ബിന്‍ രാജിന്റെ കോയമ്പത്തൂരിലെ വീട്ടില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം കണ്ടെത്തി. തിരുവനന്തപുരത്താണ് സ്വര്‍ണം മുഴുവനും ഒളിപ്പിച്ചതെന്ന് പറഞ്ഞ് ആല്‍ബിന്‍ പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു. അതിബുദ്ധിമാനായ മോഷ്ടാവായ ആബിന്‍ രാജിനെ മല്‍പ്പിടുത്തതിനൊടുവിലാണ് പിടികൂടിയതെന്ന് കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.