News Crime

യുക്രൈനില്‍ ആസിഡ് ആക്രമണത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സാമൂഹിക പ്രവര്‍ത്തക മരിച്ചു

യുക്രൈനില്‍ ആസിഡ് ആക്രമണത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സാമൂഹിക പ്രവര്‍ത്തക മരിച്ചു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന കാതറീന ഹാന്‍സ്യൂക്ക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന സമരപോരാളി. പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടു വരാന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക. പലരുടെയും ഉറക്കം കെടുത്തിയ കറ്ററീനയ്ക്ക് നേരെ കഴിഞ്ഞ ജൂലൈ യിലാണ് ആസിഡ് ആക്രമണം ഉണ്ടായത്.