കാട്ടാക്കട സംഗീതിന്റെ കൊലപാതകം പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: കാട്ടാക്കട സംഗീതിന്റെ കൊലപാതകക്കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി. മണ്ണ് മാഫിയ സംഘത്തലവന്മാരടക്കമുള്ള മുഖ്യപ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ എത്തിച്ചപ്പോള്‍ വീട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.