News Crime

കാട്ടാക്കടയില്‍ മണ്ണ് മാന്തിയന്ത്രം കൊണ്ടുള്ള കൊലപാതകം: മുഖ്യപ്രതികളെ പിടികൂടാനാവാതെ പോലീസ്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ മണ്ണ് മാന്തിയന്ത്രം ഇടിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല. ആറ് പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. സ്വന്തം വീട്ടിലെ മണ്ണ് അനധികൃതമായി കടത്തുന്നത് തടഞ്ഞതിനാണ് കാഞ്ഞിരംവിള സ്വദേശി സംഗീതിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.