News Crime

വീണ്ടും ഹാജരാകാന്‍ കാരാട്ട് ഫൈസലിന് കസ്റ്റംസ് നോട്ടീസ് നല്‍കി

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. ഈ മാസം 14-ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തും.