News Crime

സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന; വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തി. വീട്ടുകാരില്‍ നിന്നും സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. തിരുവനന്തപുരം തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോക്ക് സമീപത്തുള്ള സരിത്തിന്റെ വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. നിലവില്‍ സരിത്ത് കസ്റ്റംസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്.