News Crime

സ്വര്‍ണക്കടത്ത്: തീവ്രവാദ ബന്ധം സംശയിക്കുന്നതായി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി എന്‍ഐഎ. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം എന്തിനായി ഉപയോഗിച്ചു എന്നതില്‍ വിശദമായ അന്വേഷണം ആവശ്യമാണന്നും എന്‍ഐഎ ഉന്നയിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ, രാജ്യവിരുദ്ധ പ്രവര്‍ത്തന വകുപ്പുകള്‍ കൂടി കേസില്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കാന്‍ അടക്കം ശ്രമിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.