News Crime

കൂട്ടബലാത്സംഗകേസ്: അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും തന്നെ പ്രതികള്‍ തള്ളിയിട്ടെന്നും മകന്റെ മൊഴി

തിരുവനന്തപുരം: കണിയാപുരം കൂട്ടബലാത്സംഗകേസില്‍ യുവതിയുടെ പരാതി സാധൂകരിച്ച് മകന്റെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും തന്നെ പ്രതികള്‍ തള്ളിയിട്ടെന്നും അഞ്ചുവയസുകാരന്റെ മൊഴി. ഭര്‍ത്താവ് ലഹരിക്കടിമയാണെന്നും പ്രതിയായ രാജന്റെ കൈയില്‍ നിന്നും പണം വാങ്ങുന്നത് കണ്ടെന്നും യുവതിയും മൊഴി നല്‍കി.