News Crime

ഖാലിദ് നയതന്ത്ര പരിരക്ഷയ്ക്ക് അര്‍ഹനല്ലെന്ന് കസ്റ്റംസ്

കൊച്ചി: യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡ് ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഡിപ്ലാമാറ്റ് അല്ലെന്നും നയതന്ത്ര പരിരക്ഷയ്ക്ക് അര്‍ഹനല്ലെന്നും കസ്റ്റംസ്. ഡോളര്‍ കടത്തില്‍ ഖാലിദിനെ പ്രതിചേര്‍ത്ത് അന്വഷണം നടത്തണമെന്നും കസ്റ്റംസ് കോടതിയില്‍. ഖാലിദിനെ അറിയാമായിരുന്നുവെന്ന കാര്യം ശിവശങ്കര്‍ ആദ്യം ചോദ്യം ചെയ്യലില്‍ മറച്ചുവച്ചെന്ന് ഇ ഡി. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അന്വേഷണത്തെ അട്ടിമറിക്കാനുള്ള തന്ത്രങ്ങള്‍ ശിവശങ്കര്‍ പ്രയോഗിക്കുന്നുവെന്നും ഇ ഡി.