News Crime

കളിയിക്കാവിള കൊലപാതകം: രണ്ട് തവണ വെടിയൊച്ച കേട്ടെന്ന് ദൃസാക്ഷി

തിരുവനന്തപുരം: രണ്ട് തവണ വെടിയൊച്ച കേട്ടെന്ന് ഇന്നലെ കൊലപാതകം നടന്ന കളിയിക്കാവിള ചെക്ക്‌പോസ്റ്റിന് സമീപമുണ്ടായിരുന്ന കടയുടമ സൈനുലാബ്ദീന്‍. ചെക്ക് പോസ്റ്റ് ഭാഗത്തേക്ക് നോക്കിയപ്പോള്‍ ഇരുട്ടായതിനാല്‍ എത്ര പേരുണ്ടായിരുന്നുവെന്ന് കാണാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത് നിന്നാകാം വെടിയുതിര്‍ത്തതെന്നും വില്‍സന്റെ മൃതദേഹം കസേരയില്‍ നിന്ന് നിലത്തേക്ക് വീണ നിലയിലായിരുന്നുവെന്നും സാക്ഷിയായ സൈനുലാബ്ദീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.