കളിയിക്കാവിള കൊലപാതക കേസില്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി
കൊച്ചി: കളിയിക്കാവിളയില്‍ എസ്എസ്ഐയെ വെടിവെച്ച് കൊന്ന കേസില്‍ പ്രധാന തെളിവായ തോക്ക് കണ്ടെത്തി. എറണാകുളം ബസ് സ്റ്റാന്റിലെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. പ്രതികളെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ എത്തിച്ചാണ് തെളിവെടുത്തത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പ്രതികള്‍ ഒളിച്ച് കഴിഞ്ഞിരുന്നു എന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.