News Crime

കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു; അദ്ധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. പരീക്ഷയില്‍ ക്രമക്കേട് കാട്ടി എന്ന് ആരോപിച്ച് അദ്ധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്ന് സഹപാഠികള്‍ പറയുന്നു.