News Crime

കൊല്ലത്തെ സ്‌കൂളുകളില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍

കൊല്ലം: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയിലായി. തമിഴ്‌നാട് തക്കല സ്വദേശി അബു താഹിര്‍ എന്ന വിനോദിനെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ചു എന്ന് തമിഴ്‌നാട് പോലീസ് വിധിയെഴുതിയ മോഷ്ടാവാണ് കൊല്ലം പോലീസിന്റെ പിടിയിലായിരിക്കുന്നത്.