News Crime

കൂടത്തായി ടോം തോമസ് വധക്കേസില്‍ കുറ്റപത്രം ഇന്ന്

കോഴിക്കോട്: കൂടത്തായി ടോം തോമസ് വധക്കേസില്‍ ഇന്ന് കുറ്റപത്രം നല്‍കും. കൂണ്‍ ഗുളികക്കകത്ത് സയനൈഡ് നല്‍കി ടോം തോമസിനെ ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് കേസ്. മരിക്കുന്നതിനു മുമ്പ് ടോം തോമസിന്റെ കയ്യില്‍ നിന്ന് ജോളി ലക്ഷങ്ങള്‍ സ്വന്തമാക്കിയതിന്റെ രേഖകളും വ്യാജ ഒസ്യത്തും കുറ്റപത്രത്തിന്റെ ഭാഗമാണ്.