News Crime

കൂടത്തായ് റോയ് വധക്കേസ്: ജോളിയുടെ ജാമ്യാപേക്ഷ ഫെബ്രുവരി നാലിന് പരിഗണിക്കും

കോഴിക്കോട്: കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. കൂടത്തായ് കേസില്‍ ആദ്യമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ ഇന്ന് ഹാജരായി. അതേസമയം സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് നല്‍കുന്നതിനായുള്ള അപേക്ഷ പ്രോസിക്യൂഷന്‍ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു.