News Crime

വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ച നോട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

കോഴിക്കോട്: കൂടത്തായി കേസില്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ച നോട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നോട്ടറി അഡ്വ.വിജയകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ അഞ്ചാം പ്രതിയാകും ഇയാള്‍.