News Crime

കൂടത്തായി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇന്ന് തെളിവെടുപ്പ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി അനുവദിച്ചാല്‍ അന്വേഷണ സംഘം ജോളിയെ തെളിവെടുപ്പിനായി കൂടത്തായിയിലെത്തിക്കും. രണ്ട് വയസുകാരി അല്‍ഫൈനുള്‍പ്പെടെയുള്ളവരെ കൊന്നത് ജോളിയാണെന്ന കണ്ടെത്തലില്‍ ഏറെ രോഷാകുലരാണ് നാട്ടുകാര്‍. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.