News Crime

കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട്: കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഇന്ന് രാവിലെ കുറ്റപത്രം സമര്‍പ്പിക്കും. ഡിവൈഎസ്പി ആര്‍. ഹരിദാസ് പതിനൊന്ന് മണിക്ക് താമരശ്ശേരി കോടതിയിലെത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആറു കൊലപാതകങ്ങളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണുള്ളത്.