News Crime

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി

വയനാട്: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് മാര്‍പ്പാപ്പ നീക്കം ചെയ്തു. ഡിസംബര്‍ 5-ന് വത്തിക്കാന്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കിയതായി മാനന്തവാടി രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിക്കുകയാണ് റോബിന്‍ വടക്കുംചേരി.