News Crime

കോഴിക്കോട് ഹാഷിഷ് ഓയിൽ കേസിലെ പ്രധാന പ്രതിയെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഹാഷിഷ് ഓയിൽ കേസിലെ പ്രധാന പ്രതിയെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. കോഴിക്കോട് നിന്ന് പിടിച്ച മൂന്ന് കോടിയുടെ ഹാഷിഷ് ഓയിൽ സംസ്ഥാന വ്യാപകമായ വിതരണത്തിനെത്തിച്ചതെന്ന് എക്സൈസ് അന്വേഷണ സംഘം. കോവിഡ് കാലത്ത് യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ പുതിയ രീതികൾ മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിക്കുന്നതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ന്യൂനാൻ പറഞ്ഞു. കൂടുതൽ ലാഭം ലക്ഷ്യമിട്ട് ഉല്പാദന കേന്ദ്രത്തിൽ നിന്ന് നേരിട്ട് മയക്കുമരുന്നുകൾ സംസ്ഥാനത്തേയ്ക്ക്കൊണ്ടുവരുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നിന്നും അഭിലാഷ് നായർ തയ്യാറാക്കിയ റിപ്പോർട്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.