News Crime

കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തു

കൊല്ലം: കുളത്തൂപ്പുഴയില്‍ പാകിസ്താന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തു. മുമ്പ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയടക്കമാണ് ചോദ്യം ചെയ്തത്. അതേസമയം അന്വേഷണം ഏറ്റെടുക്കില്ലെന്ന് എന്‍.ഐ.എ സംസ്ഥാന പോലീസിനെ അറിയിച്ചു.