News Crime

സുകേശിനും ലീനയ്ക്കും ഹോംസ്റ്റേ ബുക്ക് ചെയ്തത് കൊച്ചി സ്വദേശികള്‍

കൊച്ചി: സുകേശ് ചന്ദ്രശേഖറിനും നടി ലീന മരിയ പോളിനും ഹോം സ്‌റ്റേ ബുക്ക് ചെയ്ത് കൊടുത്തത് കൊച്ചി സ്വദേശികളായ മൂന്ന് പേര്‍. സുകേശിന്റെയോ ലീനയുടെയോ കൂടെ താമസിച്ച ഡല്‍ഹി പോലീസുകാരുടെയോ വിവരങ്ങള്‍ ഇവര്‍ ഹോം സ്‌റ്റേ അധികൃതര്‍ക്ക് നല്‍കിയിരുന്നില്ല. കൊച്ചിയിലെ ഒരു യു.ഡി.എഫ് നേതാവിന്റെ മകനടക്കമുള്ളവര്‍ റിസോര്‍ട്ടില്‍ ദിവസവും എത്തിയിരുന്നതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.