News Crime

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണം: കോണ്‍സുലേറ്റും യൂണിടാകും തമ്മിലുള്ള കരാര്‍ പുറത്ത്

കൊച്ചി: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റും യൂണിടാകും തമ്മിലുള്ള കരാര്‍ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍ സാബിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഫ്ലാറ്റ് നിര്‍മാണത്തിന് 7 മില്യണ്‍ ദിര്‍ഹമാണ് കരാറിലുള്ളത്. പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്ക് കരാറില്‍ വിശദീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിര്‍മാണ അനുമതികളെല്ലാം യൂണിടാക് ഉറപ്പു വരുത്തണം. നിര്‍മാണം വൈകിയാല്‍ യൂണിടാകില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥ.