News Crime

ലൈഫ് പദ്ധതി ഇടപാട്: യു വി ജോസിനെ സി.ബി.ഐ നാളെ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് പദ്ധതി ഇടപാടില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ നാളെ ചോദ്യം ചെയ്യും. ലൈഫ് പദ്ധതിയുമായി ബദ്ധപ്പെട്ട മുഴുവന്‍ രേഖകളുമായി നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ യു.വി ജോസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ മാസം എട്ടിനാണ് ഹൈക്കോടതി വിശദമായി വാദം കേള്‍ക്കുന്നത്.