News Crime

ലൈഫ് അഴിമതി: സന്തോഷ് ഈപ്പന്‍ എഫ്‌സിആര്‍എ നിയമം ലംഘിച്ചുവെന്ന് കോടതി

കൊച്ചി: ലൈഫ് കേസിലെ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എഫ്‌സിആര്‍എ നിയമം ലംഘിച്ചുവെന്ന് കോടതിയുടെ കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം. ലൈഫ് മിഷന്‍ നേരിട്ട് പണമിടപാടില്‍ പങ്കാളിയല്ലാത്തതിനാലാണ് സിബിഐ അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കുന്നതെന്നും കോടതി.