News Crime

ലൈഫ് ഭവനപദ്ധതി: സംസ്ഥാനത്തെ മന്ത്രിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് ഭവനപദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്നയും മന്ത്രിപുത്രനും പങ്കെടുത്ത ഹോട്ടല്‍ വിരുന്നിന്റെ വിശദാംശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. ഭവന പദ്ധതിയില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനേയും ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം.