News Crime

ഹീത്രു വിമാനത്താവളത്തില്‍ ഡ്രോണ്‍; അട്ടിമറി സാധ്യതയെന്ന് സംശയം

ലണ്ടന്‍: ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടിന് പിന്നാലെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലും ഡ്രോണ്‍ കണ്ടെത്തി. ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയാണ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നാതായും അറിയിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ ഡ്രോണുകള്‍ കണ്ടതിന് തുടര്‍ന്ന് രണ്ട് ദിവസത്തിലേറെ വിമാനത്താവളം അടച്ചിട്ടിരുന്നു. തുടര്‍ച്ചയായി വിമാനത്താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ കാണുന്നതിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.