News Crime

എം ശിവശങ്കറിനെ ഇ.ഡി ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഒരാഴ്ചത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം എം ശിവശങ്കറിനെ ഇ ഡി ഇന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ നല്‍കും.കൂടുതല്‍ ഇടപാടുകളിലെ വിവരങ്ങള്‍ തേടിയാണ് ചോദ്യം ചെയ്യല്‍ തുടരാനുള്ള തീരുമാനം.ഇതിനായി കോടതിയുടെ അനുമതി തേടും. എന്‍ ഐ എ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിന്റെ റിമാന്റ് ഇന്നവസാനിക്കും.