News Crime

തിരുവല്ലത്തെ വൃദ്ധയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരിയുടെ ചെറുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ വൃദ്ധയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരിയുടെ ചെറുമകൻ അറസ്റ്റിൽ. ബിരുദ വിദ്യാർത്ഥി അലക്സ് ഗോപനെയാണ് ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.