News Crime

അയിരൂർ ഇടവയിൽ യുവാവ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Trigger Warning: Domestic Violence in the mother-son video

 

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂർ ഇടവയിൽ യുവാവ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമൂഹ മാധ്യമങ്ങളിലാണ് ദൃശ്യം പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അമ്മക്ക് കേസില്ലെങ്കിലും പോലീസിനോട് സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും കമ്മീഷൻ അംഗം ഷാഹിദ കമാലും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പോലീസിനോട് അടിയന്തിരമായി കേസെടുക്കാൻ പറഞ്ഞതായി വി ജോയ് എംഎൽഎയും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.