News Crime

കോവിഡ് വാഹനങ്ങള്‍ മറിച്ചുവിറ്റ സംഘത്തിലെ പ്രധാനി പിടിയില്‍

കൊല്ലം: കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ മറിച്ചുവിറ്റ സംഘത്തിലെ പ്രധാനി പിടിയില്‍. കടയ്ക്കല്‍ മുകുന്ദേരി സ്വദേശി അംമ്പു എന്ന് വിളിക്കുന്ന സുരേഷാണ് അറസ്റ്റിലായത്. വാടകയ്‌ക്കെടുത്ത ചില വാഹനങ്ങള്‍ വിറ്റതായും മറ്റുള്ളവ പണയം വെച്ചതായും പോലീസ് കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.