News Crime

നിസാര്‍ അലിയാരുടെ സ്വര്‍ണക്കടത്തില്‍ നിരവധിപേര്‍ പണം മുടക്കിയതായുള്ള വിവരങ്ങള്‍ പുറത്ത്

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാരുടെ നേതൃത്വത്തില്‍ നടന്ന രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തില്‍ നിരവധി പേര്‍ പണം മുടക്കിയതായുള്ള വിവരങ്ങള്‍ പുറത്ത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നിസാര്‍ അലിയാരുടെ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. പെരുമ്പാവൂരിലെ സ്വര്‍ണ രാജാക്കന്മാര്‍.