News Crime

സ്വര്‍ണക്കടത്തില്‍ പഴുതടച്ച വിപുലമായ അന്വേഷണം; എന്‍ഐഎ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്

കൊച്ചി: സ്വര്‍ണക്കടത്തില്‍ വിപുലമായ അന്വേഷണം വേണമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. ഈ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് രാധാകൃഷ്ണപിള്ള പ്രത്യേക എന്‍ഐഎ കോടതി രണ്ടില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎപിഎ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തീവ്രവാദ ബന്ധങ്ങളിലേക്ക് അടക്കം പഴുതടച്ച അന്വേഷണം നീളുമെന്നതിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.