കൂടത്തായി കേസ്: ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത്
കോഴിക്കോട്: ജോളി വ്യാജമായി ഉണ്ടാക്കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടുപിടിക്കപ്പെടുമെന്ന ഭയത്തിലാണ് ജോളി ആദ്യ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റോയി വധക്കേസിലെ കുറ്റപത്രത്തില്‍ പ്രധാന തെളിവുകളില്‍ ഒന്നായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വരുന്നത്.