News Crime

ഒളിമ്പ്യൻ മയൂഖാ ജോണിക്ക് വധഭീഷണി; സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി ഊമക്കത്ത്

സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ മയൂഖാ ജോണിക്ക് വധഭീഷണി. മയൂഖയുടെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഊമക്കത്താണ് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ഊമക്കത്തിലുണ്ട്. മയൂഖ ജോണി ഡിജിപിക്ക് പരാതി നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.