News Crime

ഫിലിപ്പൈന്‍സില്‍ റാപ്ലറിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കെരിതെ ഭരണകൂടം

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റാപ്ലറിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും സിഇഒയുമായ മറിയ റെസയ്‌ക്കെതിരെ ഭരണകൂടത്തിന്റെ നടപടി. നികുതിവെട്ടിപ്പ് നടത്തിയെന്ന പേരിലാണ് പത്രസ്വാതന്ത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടി ഫിലിപ്പൈന്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. എന്നാല്‍ ആഗോള മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ ഭാഗത്തുനിന്ന് മരിയയ്ക്ക് ലഭിക്കുന്ന പിന്തുണ നിസീമമാണ്. ഫിലിപൈന്‍ പ്രസിഡന്റ് റോഡ്‌റിഗോ ഡ്യുട്ടര്‍ട്ടെയുടെ ഭരണത്തിലെ ഏകാധിപത്യം ചൂണ്ടിക്കാട്ടുന്ന നടപടിയായാണ് മരിയ റെസയ്‌ക്കെതിരായ കേസിനെ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഗാര്‍ഡിയനും ഹഫിംഗ്ടണ്‍ പോസ്റ്റുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റെസയെ പിന്താങ്ങുന്നതും. അസാധ്യധൈര്യവും ധാര്‍മികതയും വെച്ചുപുലര്‍ത്തുന്ന റെസയ്‌ക്കെതിരായ നടപടി ക്രൂരവും അന്യായവുമാണെന്ന് ആഗോളമാധ്യമങ്ങള്‍ വിളിച്ചുപറയുകയും ചെയ്തു.