News Crime

ആലപ്പുഴ ചാരുംമൂട്ടിൽ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് മർദ്ദിച്ചു

ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് മർദ്ദിച്ചു. ഫാൻസി സ്റ്റോർ നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ മുറി സഫയിൽ ഹസൻ കുഞ്ഞിനാണ് മർദ്ദനമേറ്റത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഹസൻ കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമം നടത്തിയ താമരക്കുളം, വേടര പ്ലാവ് സ്വദേശി വിജയകുമാറിനെ സംഭവ സ്ഥലത്തു നിന്നും നൂറനാട് പോലീസ് അറസ്റ്റ്ചെയ്തു. 

Mathrubhumi News is now available on WhatsApp. Click here to subscribe.