News Crime

കുട്ടിയുടെ തലയോട്ടിക്ക് പരിക്ക്, കാഴ്ച ശക്തി നഷ്ടപ്പെട്ടു; രണ്ടാനച്ഛന്റെ അറസ്റ്റ് ഉടന്‍

ഇടുക്കി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് മാതാവിനൊപ്പം കഴിയുന്ന യുവാവില്‍നിന്ന് മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഏഴരവയസ്സുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് നിലവില്‍ കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ടാനച്ഛനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.