News Crime

സ്വര്‍ണം പിടികൂടിയതിനു ശേഷം പ്രതികള്‍ നിരവധി തവണ ഒത്തുചേര്‍ന്നു; വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ മാതൃഭൂമി ന്യൂസിന്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കണ്ടെത്തിയതുമുതല്‍ നിരവധി തവണ പ്രതികള്‍ ഒത്തുചേര്‍ന്നു. ടവര്‍ ലൊക്കേഷന്‍ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വര്‍ണം പിടിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് സരിത്തും സ്വപ്നയും ഒന്നിച്ചുകണ്ടത് 7 തവണ. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്ച.