News Crime

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്: റബിന്‍സിന്റെ കുടുംബത്തിന് നാട്ടിലുള്ളത് വന്‍ ആസ്തി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശി റബിന്‍സിന്റെ കുടുംബത്തിന് നാട്ടിലുള്ളത് വന്‍ ആസ്തിവകകള്‍. ബിസിനസാണെന്ന് നാട്ടില്‍ പറഞ്ഞിരിക്കുന്ന റബിന്‍സ് അവസാനമായി മൂവാറ്റുപുഴയില്‍ എത്തിയത് ഒരു വര്‍ഷം മുമ്പെന്നും,കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ജലാലും റബിന്‍സും കളിക്കൂട്ടുകാരെന്നും ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. മാതൃഭൂമി ന്യൂസ് അന്വേഷണം.