News Crime

പത്തനാപുരത്ത് യുവാവിന് ക്രൂര മര്‍ദനം

കൊല്ലം: കൊല്ലം പത്തനാപുരം ചേത്തടിയില്‍ സദാചാര ഗുണ്ടാവിളയാട്ടം. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച യുവാവിനെ 12 അംഗ സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന് ശേഷം സ്ത്രീ പീഡനപരാതി നല്‍കി യുവാവിനെ ജയിലിലാക്കി. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്.