News Crime

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വ്യവസായി സി.സി.തമ്പി മൂന്ന് ദിവസത്തെ ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വ്യവസായി സി.സി.തമ്പിയെ മൂന്ന് ദിവസത്തേക്ക് ഇ.ഡി.കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇ.ഡി.വാദിച്ചു. തമ്പിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24-ലേക്ക് മാറ്റി.